എടക്കര: വിവിധ സംഘടനകളിൽപ്പെട്ടവർ വനത്തിലൂടെ രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുമ്പോൾ പൊലീസ്, വനം അധികാരികളെ അറിയിക്കാതെ പോകാൻ പാടില്ലെന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ. വെള്ളിയാഴ്ച തിരച്ചിലിനിറങ്ങിയ മൂന്നുപേർ കാട്ടിൽ കുടുങ്ങിയ സാഹചര്യത്തിൽ മുണ്ടേരിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങൾ തെരയാൻ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നല്ല സഹകരണമുണ്ടായി. ഇതിനിടയിലാണ് മൂന്നുപേരെ കാണാതായത്. വയനാട്ടിൽ വച്ച് ഇവരെ കണ്ടെത്തുകയും നാവികസേന സുക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.