dd
വവ്വാൽ

മലപ്പുറം: നിപ കേസ് റിപ്പോർട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാൽ സാമ്പിളിൽ വൈറസിന്റെ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അഞ്ചു കിലോമീറ്റർ ചുറ്റളവിലെ പഴംതീനി വവ്വാലുകളിൽ നിന്നെടുത്ത 27 സാമ്പിളുകളിൽ ആറ് എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഇതുവരെ നടത്തിയ പരിശോധനകളിൽ സമ്പർക്കപ്പട്ടികയിലുള്ള 472 പേരുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. ഇതിൽ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കിയ 261 പേരെ സമ്പർക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.