gggg

മലപ്പുറം : എ.ഐ.ടി.യു.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പുതപ്പുകളും തോർത്തുകളും മറ്റ് അവശ്യ സാധനങ്ങളും അടങ്ങുന്ന ഒരു ലോഡ് സാധനങ്ങൾ മലപ്പുറത്തു നിന്നും വയനാട്ടിലേക്ക് കൊണ്ടുപോയി. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി. സുബ്രഹ്മണ്യൻ ഫ്ളാഗ് ഓഫ് ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.എച്ച്. നൗഷാദ്, മുരളി വണ്ടൂർ, ജംഷീർ ചെമ്മങ്കടവ്, മാനു മച്ചിങ്ങൽ, കൃഷ്ണൻ പൂക്കോട്ടൂർ, ബിനു എന്നിവർ പങ്കെടുത്തു.