v



മോങ്ങം: മഞ്ചേരിയില്‍ നടന്ന ജില്ലാ അമേച്വര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മഅ്ദിന്‍ ഇര്‍ഷാദ് വിദ്യാര്‍ത്ഥി മുഹമ്മദ് നാഫിഹിന് സുവർണ നേട്ടം. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 7 മുല്‍ 11 വരെ പാലക്കാട് മുടപ്പല്ലൂര്‍ പങ്കജ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആറാമത് കേരള സ്റ്റേറ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് മുഹമ്മദ് നാഫിഹ് പങ്കെടുക്കും. ജൂനിയര്‍ വിഭാഗം 50-52 കിലോ ഇനത്തിലാണ് മത്സരിക്കുന്നത്. മലപ്പുറം ജില്ലയ്ക്കും സ്ഥാപനത്തിനും അഭിമാനമായി മാറിയ വിദ്യാര്‍ത്ഥിയെ മഅദിന്‍ ഇര്‍ഷാദ് സ്‌കൂള്‍ മാനേജര്‍ ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി അഭിനന്ദിച്ചു.