തിരൂരങ്ങാടി : പാണക്കാട് ഖാസി ഫൗണ്ടേഷൻ ജില്ലയിലെ മഹല്ല് ശാക്തീകരണത്തിന് വേണ്ടി മഹല്ല് ഭാരവാഹികളെയും ഖത്തീബുമാരെയും പങ്കെടുപ്പിച്ചുള്ള മഹല്ല് നേതൃസംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 26ന് ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടക്കും. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ പണക്കാട് ഖാസി ഫൗണ്ടേഷൻ മലപ്പുറം ജില്ല ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ കെ എ റഹ്മാൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു.