തിരൂർ: ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം നഴ്സറി ആൻഡ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും കളക്ട് ചെയ്ത വസ്ത്രങ്ങൾ തിരൂർ ജെ.ആർ.സിയുടെ നേതൃത്വത്തിലുള്ള കളക്‌ഷൻ സെന്ററിലേക്ക് വയനാട് ദുരിതാശ്വാസ ക്യാമ്പിൽ നൽകുന്നതിന് വേണ്ടി കൈമാറി. എൽ.പി സ്കൂൾ എച്ച് എം സി. നിർമ്മൽ, നഴ്സറി സ്കൂൾ എച്ച്.എം സി .വിനയ ജോർജ്, പി.ടി.എ പ്രസിഡന്റ് ജീന ഭാസ്കർ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ടി.ഒ. ശിഹാബ് എന്നിവർ സാന്നിദ്ധ്യം വഹിച്ചു. തിരൂർ മാതാ ഇംഗ്ലീഷ് മീഡിയം നഴ്സറി ആൻഡ് എൽ.പി സ്കൂളിൽ അദ്ധ്യാപകരുടെയും പി.ടി.എ മെമ്പേഴ്സിന്റെയും ഉത്തരവാദിത്വത്തിൽ നടത്തിയ വസ്ത്ര ശേഖരണത്തിൽ അകമഴിഞ്ഞ സഹകരിച്ച രക്ഷിതാക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. തിരൂർ ജെ.ആർ.സി സെന്ററിനു വേണ്ടി തിരൂർ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റി ട്രഷറർ ദിലീപ് അമ്പായത്തിൽ കളക്‌ഷനുകൾ ഏറ്റുവാങ്ങി.