മലപ്പുറം: വയോജന സേവനമേഖലയിൽ പ്രവർത്തിക്കുന്ന മുതിർന്ന പൗരൻമാർക്കും വിവിധ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും മെയിന്റനൻസ് ട്രൈബ്യൂണലുകൾക്കും കലാകായിക, സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും കേരള സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ വയോസേവന അവാർഡ് നൽകുന്നു. 11 വിഭാഗങ്ങളിലായാണ് അവാർഡ് നൽകുക. നോമിനേഷനുകൾ വിശദാംശങ്ങളും രേഖകളും സഹിതം നിർദിഷ്ട മാതൃകയിൽ ആഗസ്റ്റ് 12നകം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ: 0483 2735324 .