മലപ്പുറം: എസ്.വൈ.എസ് ജില്ലാ സമ്മേളന പ്രഖ്യാപന സദസ് നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശ ഹാബ് തങ്ങൾ അദ്ധ്യക്ഷനായി. സദസിൽ ജില്ലാ സമ്മേളന പദ്ധതിക്ക് അന്തിമ രൂപം നൽകി. നവംബർ 29, 30, ഡിസംബർ ഒന്ന് തീയതികളിലാണ് ജില്ലാ സമ്മേളനം. ആഗസ്റ്റ് ഒമ്പതിന് കെ.ടി. മാനു മുസ്ലിയാർ അനുസ്മരണവും 15ന് കൊണ്ടോട്ടി ഖാസിയാരകത്ത് രാഷ്ട്ര രക്ഷാസംഗമവും നടത്തും.