gggg

വള്ളിക്കുന്ന്: വയനാട്ടിലെ മേപ്പാടി, മുണ്ടകൈ, ചൂരൽമല പ്രദേശത്തെ ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് തനതു ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ നൽകും. പഞ്ചായത്തിലെ 23 ഭരണസമിതി അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയവും നൽകും. ഭരണസമിതി യോഗത്തിലാണ് തീരുമാനം. ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് ഭരണസമിതിയുടെ അടിയന്തര യോഗം ചേർന്നത്. ദുരിത ബാധികർക്ക് കൈത്താങ്ങാവാൻ എല്ലാവിധ പിന്തുണയും നൽകാൻ യോഗം തിരുമാനിച്ചു.