ddd
.

വള്ളിക്കുന്ന് : കടലുണ്ടി നഗരം ആനങ്ങാടിയിൽ മത്സ്യക്കച്ചവടം നടത്തിവരുന്ന മത്സ്യത്തൊഴിലാളികളുടെ മത്സ്യം രാത്രിയിൽ കളവ് നടത്തുന്നത് ആവർത്തിക്കപ്പെടുന്നു. വൈകിട്ട് നടന്ന കച്ചവടത്തിന് ശേഷം കെ. എം. പി. കുഞ്ഞിരായിൻ ആനങ്ങാടിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ചിരുന്ന മത്സ്യമാണ് തിങ്കളാഴ്ച രാത്രി മോഷ്ടിക്കപ്പെട്ടത്.ഇന്നലെ കാലത്ത് കച്ചവടത്തിന് എത്തിയപ്പോഴാണ് വിവരമറിയുന്നത്. പതിനെണ്ണായിരം രൂപയുടെ പലതരം മത്സ്യങ്ങളാണ് മോഷ്ടാവ് കൊണ്ടുപോയത്. നേരത്തെ തൊട്ടടുത്ത് കച്ചവടം നടത്തിയിരുന്നവരുടെ മത്സ്യങ്ങളും ഇപ്രകാരം കളവ് പോയിട്ടുണ്ട്. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.