മാറാക്കര : എ.യു.പി.സ്‌കൂളിൽ ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി, പ്രതിജ്ഞ,സുഡോകു നിർമ്മാണം, പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. സീനിയർ അദ്ധ്യാപിക കെ.ബേബിപത്മജ, സ്റ്റാഫ് സെക്രട്ടറി ടി.പി. അബ്ദുല്ലത്തീഫ്,
വി.പി.വിജിത, പി.കെ. ശ്രീലത, ജെ.എച്ച്. ചിത്ര, എം.ജയശ്രീ, രാഹുൽ, വി.ഫാത്തിമ റാലിയ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്: ഹിരോഷിമ ദിനത്തിൽ മാറാക്കര എ.യു.പി. സ്‌കൂളിൽ നടന്ന യുദ്ധവിരുദ്ധ റാലി.