മലപ്പുറം: ലോകത്ത് ആദ്യമായി ആണവ വിസ്‌ഫോടനം നടന്ന ഹിരോഷിമയുടെ ദുരന്തം ഇനി ആവർത്തിക്കപ്പെടരുതെന്ന പ്രഖ്യാപനവുമായി മലപ്പുറം ഗവ. കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാർ . അംബേദ്കർ ഹാളിൽ നടന്ന യുദ്ധ വിരുദ്ധ ബോധവത്കരണ പരിപാടി പ്രിൻസിപ്പൽ ഡോ. ഗീതാ നമ്പ്യാർ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്ക് യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ഓഫീസർ ഡോ. പി. ഹസനത്ത് അദ്ധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ മൊയ്തീൻ കുട്ടി കല്ലറ, വൊളന്റിയർ സെക്രട്ടറിമാരായ ഖൻസ നടുവത്തുകുണ്ടിൽ , ഫാത്തിമ ഹെന്ന, ഗോകുൽ ദാസ് , നന്ദിത , ഖമറുന്നിസ, മുഫ്ളിഹ് എന്നിവർ നേതൃത്വം നൽകി.