വേങ്ങര : പേങ്ങാട്ടുകുണ്ടിൽ പറമ്പ് എം.ഐ.എസ്.എം സ്‌കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് യുദ്ധവിരുദ്ധ ദിനാചാരണം നടത്തി. അസംബ്ലിയിൽ പ്രധാനാദ്ധ്യാപകൻ ചെമ്പൻ ആലസ്സൻ അദ്ധ്യക്ഷനായിരുന്നു. സ്‌കൂൾ ലീഡർ ഹംന റഹ്മാൻ പ്രതിജ്ഞ ചൊല്ലി. നബ്ഹാൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റന ഫാത്തിമ യുദ്ധവിരുദ്ധ സന്ദേശം കൈമാറി. ഫാത്തിമ റിത യുദ്ധവിരുദ്ധ ഗാനം ആലപിച്ചു. വിവിധ പരിപാടികൾക്ക് സ്റ്റാഫ് സെക്രട്ടറി പത്മജ , ടി.എം. ഉഷ, എസ്.എസ് ക്ലബ് കൺവീനർ എം.വി. ഷബീർ അലി, കെ.കബീർ, ടി.കെ.റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.