മലപ്പുറം: എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവത്തിന് നാളെ എടവണ്ണപ്പാറയിൽ തുടക്കമാകും. വൈകിട്ട് അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. 168 ഇനങ്ങളിലായി 3,000ത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. ഞായറാഴ്ച വൈകിട്ട് സമാപന സംഗമം ഡോ. പരകാല പ്രഭാകർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സി.കെ.മുഹമ്മദ് ഷാഫി സഖാഫി, കെ.പി.മുഹമ്മദ് അനസ്, ഷഫീഖ് ബുഖാരി, യൂസുഫലി സഖാഫി മൂത്തേടം, ടി.എം.ശുഐബ് ആനക്കയം പങ്കെടുത്തു.