d

പൊന്നാനി :ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല പരിപാടി പി നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2024 ആഗസ്റ്റ് ഒന്നു മുതൽ ഏഴ് വരെയാണ് ഈ വർഷത്തെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്നത്.
'മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്ക്കും നൽകാം ' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. മുലപ്പാലിലെ ഓരോ തുള്ളിക്കും രോഗങ്ങളെ ചെറുകുന്നതിനുള്ള ശേഷിയുണ്ട് എന്നും കുഞ്ഞിന്റെ ആരോഗ്യവും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്താൻ കുഞ്ഞ് ജനിച്ച് എത്രയും പെട്ടെന്ന് മുലയൂട്ടൽ തുടങ്ങണം എന്നും ബോധവൽക്കരണ സന്ദേശങ്ങൾ നൽകി.
ആശുപത്രിയിലെ അമ്മമാരിൽ കുഞ്ഞിന് ഏറ്റവും നല്ല രീതിയിൽ മുലയൂട്ടുന്ന അമ്മയായ മുബഷിറ യൂസഫിന് എംഎൽഎ പ്രോത്സാഹന സമ്മാനം നൽകി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക വിശിഷ്ടാതിഥിയായി. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ: എൻ.എൻ പമീലി മുഖ്യ പ്രഭാഷണം നടത്തി.

പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ദാർത്ഥൻ , പൊന്നാനി നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന സുദേശൻ, നഗരസഭ കൗൺസിലർ സവാദ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ ശ്രീജ, ജൂനിയർ കൺസൾട്ടന്റ് ഇ.ആർ ദിവ്യ, പി. ആർ.ഒ ലിനൂ ബെൻസൻ എന്നിവർ സംസാരിച്ചു.
ശിശുരോഗ വിദഗ്ധ ഡോ. കെ.ഐ വഹീദയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തൃശ്ശൂർ വെസ്റ്റ്‌ഫോർട്ട് ഹോസ്പിറ്റൽ നഴ്സിംഗ് വിദ്യാർത്ഥികൾ ബോധവൽക്കരണ സ്‌കിറ്റ് അവതരിപ്പിച്ചു.