d
തത്തമ്മ കൂട്ടം പ്രവർത്തകർ തവനൂരിലെ കാർഷിക സർവകലാശാല സന്ദർശിച്ചപ്പോൾ


മലപ്പുറം : തത്തമ്മക്കൂട്ടം പ്രവർത്തകർക്ക് തവനൂരിലെ കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ഇൻസ്ട്രക്‌ഷണൽ ഫാമിൽ ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള പരിശീലനം നൽകി. കൃഷി ഓഫീസർ ജാഫർ ക്ലാസെടുത്തു. മനുഷ്യവകാശ ഫോറം പ്രവർത്തകൻ നാസർ ഒതുക്കുങ്ങൽ, റിട്ട. കൃഷി ഡയറക്ടർ അബ്ദുൽ ബാരി പാണക്കാട്, തത്തമ്മക്കൂട്ടം ജില്ലാ സെക്രട്ടറി ജിഷ ചട്ടിപ്പറമ്പ്, ആരിഫ കോഡൂർ ,ആസ്യ, ഉമ്മത്ത ഹജ്ജുമ, അജിത ചേങ്ങോട്ടൂർ, സൈനബ പറയരങ്ങാടി, ചന്ദ്രൻ മുനമ്പത്ത്, ശബ്ന മുണ്ടുപറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ റിട്ട.കൃഷി ഓഫീസർ അബ്ദുൽബാരിയെ ആദരിച്ചു.