d
കെ എസ് ടി എ മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഫണ്ട് സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി ജില്ല ട്രഷറർ കെ സരിതയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങുന്നു

മലപ്പുറം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി 27,00,261 രൂപ കൈമാറി. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപ സമാഹരിക്കാനാണ് തീരുമാനിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ അദ്ധ്യാപകരിൽ നിന്ന് മാത്രം ഒരു ദിവസം കൊണ്ടാണ് 27 ലക്ഷത്തിലധികം രൂപ സമാഹരിച്ചത്. കെ.എസ്.ടി.എ മലപ്പുറം ജില്ല കമ്മിറ്റി ഓഫീസിൽ സംസ്ഥാന ട്രഷറർ ടി.കെ.എ ഷാഫി ജില്ല ട്രഷറർ കെ. സരിതയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.