മലപ്പുറം : കേരള കോ- ഓപ്പറേറ്റീവ് പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിക്കുന്ന സഹകരണ ഭവൻ നിർമ്മാണ ഫണ്ടിലേക്ക് കൊണ്ടോട്ടി താലൂക്കിന്റെ ആദ്യഗഡു തുക കൈമാറി. കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.എ .ജബ്ബാർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ സി.ടി. മുഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ പാക്കത്തിനാണ് തുക കൈമാറിയത്. യോഗത്തിൽ ജില്ലാ സെക്രട്ടറി അബ്ദുൽ സലാം, ഉമ്മർ പൂക്കോട്ടൂർ, കുഞ്ഞി മുഹമ്മദ് , വി അബൂബക്കർ എന്നിവർ പ്രസംഗിച്ചു.