പൊന്നാനി : പഴഞ്ഞി ചങ്ങാടം റോഡ് ഒന്നര വർഷമായി തകർന്നു കിടന്നിട്ടും ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാത്ത വെളിയങ്കോട് ഗ്രാമപഞ്ചായത്ത് നിലപാടിനെതിരെ സി.പി.എം പഴഞ്ഞി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രതിഷേധ കുത്തിയിരുപ്പ് സമരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ റോഡിന്റെ ശോച്യാവസ്ഥക്ക് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിയോട് ആവശ്യം ഉന്നയിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷൗബിൻ കൊളത്തേരി, വിജയൻ മാമ്പ്ര , പ്രിയ മനോജ് ,ലത്തീഫ്, മഹേഷ് , നാരായണൻ ,ബാബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.