book

പൊന്നാനി : കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ.ഇമ്പിച്ചി ബാവയുടെ ജീവിതവും പോരാട്ടവും അടയാളപ്പെടുത്തുന്ന പുസ്തകം പുറത്തിറങ്ങി. കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരദാന ചടങ്ങിൽ മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് നൽകി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രകാശനം ചെയ്തു. ടി.വി. അബ്ദുറഹ്മാൻ കുട്ടിയാണ് ഗ്രന്ഥരചയിതാവ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പുറത്തിറക്കിയത്. പി. നന്ദകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി ഡോ. തോമസ് ഐസക്ക്, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കെ.വി. അബ്ദുൾ ഖാദർ, നവോദയ ജനറൽ കൺവീനർ എം.എം. നയീം, പി.ആർ.ഒ മുഹമ്മദ് പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു