yc

എടപ്പാൾ : മുതിർന്ന പൗരന്മാരോടുള്ള കരുതലിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചാരുകസേര വിതരണം ചെയ്തു. സമപ്രായക്കാരായവരുമായി ആശയവിനിമയം നടത്തി മാനസികപിരിമുറുക്കം കുറയ്ക്കാൻ ഉതകുന്ന പകൽവീടുകൾ നിർമ്മിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ടെന്നും ചാരുകസേര വിതരണം ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് എം.എ. നജീബ് പറഞ്ഞു. വികസനസമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ നെല്ലിശ്ശേരി അദ്ധ്യക്ഷനായിരുന്നു. കെ.പി.ഷീജ, ബിന്ദു, റാബിയ, ദിലീപ് എരുവാപ്ര, ദീപ മണികണ്ഠൻ, ശാന്തമാധവൻ, ഇ.എസ്. സുകുമാരൻ, പദ്മ, സുഹൈല, ഹാജറ, സുധാകരൻ, രജീഷ് എന്നിവർ പ്രസംഗിച്ചു