yc

പൊന്നാനി : യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കാവിൽപടി യൂത്ത് കോൺഗ്രസ് കമ്മിറ്റി പതാക ഉയർത്തലും മറ്റു പരിപാടികളും നടത്തി. യൂത്ത് കോൺഗ്രസ് മുൻ കാലടി മണ്ഡലം പ്രസിഡന്റ് ടി.പി ശ്രീജിത്ത് പതാക ഉയർത്തിയ ചടങ്ങിൽ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു, കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജി. ബെന്നി, കാവിൽ ഗോവിന്ദൻകുട്ടി, പ്രണവ് കോലത്ത്, ഗണേഷ് മേലേപുരയ്ക്കൽ, അസീസ് പൊറാടത്ത്, ഹനീഫ എന്നിവർ സംബന്ധിച്ചു.