nnnn

മലപ്പുറം: വയനാട് ദുരിതബാധിത പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനക്കിറ്റ് സമാഹരണവുമായി ഗവ. കോളേജ് വിദ്യാർത്ഥികൾ. ഒരു ലക്ഷം രൂപയ്ക്കുള്ള നോട്ടു പുസ്തകങ്ങൾ, സ്‌കൂൾ ബാഗ്, വാട്ടർ ബോട്ടിൽ , ടിഫിൻ ബോക്സ്, പേന, പെൻസിൽ , ക്രയോൺസ് എന്നിവ സമാഹരിച്ച് പാക്ക് ചെയ്ത് ജില്ലാ കള‌‌ക്ഷ‌ൻ സെന്ററിന് കൈമാറി. പ്രോഗ്രാം ഓഫീസർമാരായ മൊയ്തീൻ കുട്ടി കല്ലറ , ഡോ.ടി . ഹസനത്ത്, വൊളണ്ടിയർ കോ ഓർഡിനേറ്റർമാരായ ഖൻസ നടുവത്തുകുണ്ടിൽ, ഖമറുന്നീസ, മുഹമ്മദ് ഹനീൻ, നന്ദന, ഗോകുൽദാസ്, ഫാത്വിമ ഹെന്ന എന്നിവർ കളക്ഷ‌നും പാക്കിംഗിനും നേതൃത്വം നൽകി.