പെരിന്തൽമണ്ണ: ശബരിമലയിലെ നിറ ഉത്സവത്തിന് ഇപ്രാവശ്യം ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും നെൽക്കതിർ കൊണ്ടു പോകും. ഇതിന്റ ഭാഗമായി കതിർക്കറ്റകൾ ഒരുക്കുന്നതിനാണ് ക്ഷേത്രം വക വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. ഭക്തർ കൂട്ടമായി കൊയ്ത്തുൽസവത്തിൽ പങ്കാളികളായി. 12നാണ് ശബരിമലയിൽ നിറ ഉത്സവം.
പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഞായറാഴ്ച രാവിലെ ഒമ്പതിന് ഭക്തജനങ്ങൾ
കതിർകറ്റകൾ എഴുന്നള്ളിക്കും. ക്ഷേത്രം വക അഞ്ചേക്കറോളം പാടശേഖരത്തിൽ എല്ലാ വർഷവും നെൽകൃഷി ചെയ്യുന്നുണ്ട്. ഓരോ വർഷവും
നൂറുകണക്കിന് ക്ഷേത്രങ്ങളിലേക്ക് നിറ ഉത്സവത്തിന് ഇവിടെ നിന്ന് കതിർ കൊണ്ടുപോകുന്നത് പതിവാണ്. ശബരിമലയിലെ നിറ ഉത്സവത്തിന് ആനമങ്ങാട് കുന്നിൻമേൽ ഭഗവതിയുടെ പാട ശേഖരത്തിൽ നിന്നും ആദ്യമായാണ് കതിർക്കറ്റകൾ കൊണ്ടു പോകുന്നത്. വള്ളുവനാട്ടിലെ
ക്ഷേത്രങ്ങളിൽ ഉൾപ്പെടെ പല ദിവസങ്ങളിലാണ് ഈ വർഷം നിറ ഉത്സവം നടക്കുന്നത്. അതിനാൽ വ്യത്യസ്ത മൂപ്പുള്ള ഉമ, കാഞ്ചന, പി.ടി സെവൻ എന്നീ വിത്തുകൾ ഉപയോഗിച്ചായിരു ന്നു നെൽകൃഷി.
ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എൻ.പി മുരളി, ക്ഷേത്ര കമ്മിറ്റി അംഗവും കർഷകനുമായ
ജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൊയ്ത്തുത്സവം