പരപ്പനങ്ങാടി : പുത്തൻകടപ്പുറം ജി.എം യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അനഖ തനിക്കു സൈക്കിൾ വാങ്ങാൻ വച്ച തുക വയനാട്ടിലെ ദുരിതബാധിതർക്കായി സമർപ്പിച്ചു . പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് തുക ഏറ്റുവാങ്ങി . സ്‌കൂൾ എച്ച്.എം മനോജ് , ക്ലാസ് ടീച്ചർ അനുപ്രിയ,വാർഡ് കൗൺസിലർ ഫൗസിയാബി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത് . പുത്തൻകമ്മുവിന്റെ സൈനുദ്ദീന്റെ മകളാണ് അനാഖ .
പി.ടി.എ പ്രസിഡന്റ് റഹ്മാൻ, സ്റ്റാഫ് പ്രതിനിധി കെ.എം. സിദ്ദിഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.