d
D

മലപ്പുറം : കേരളത്തിലെ കോഴിഫാം കര്‍ഷകര്‍ വന്‍ ദുരിതത്തിലാണെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ലൈസന്‍സ് ലഘൂകരിക്കുക , കോഴി വളര്‍ത്തല്‍ കൃഷിയില്‍ ഉള്‍പ്പെടുത്തുക, മറ്റു കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന അനുകൂലങ്ങള്‍ കോഴി കര്‍ഷകര്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാദറലി വറ്റല്ലൂര്‍, സംസ്ഥാന ട്രഷറര്‍ സെയ്ത് മണലായ, ശിഹാബ് ചുങ്കത്തറ, ആസാദ് കളരിക്കല്‍, ലീഗല്‍ അഡ്വൈസര്‍ അഡ്വ. കെ.ടി. ഉമ്മര്‍, ഹുസൈന്‍ വടക്കന്‍, സെയ്തലവി തച്ചനാട്ടുകാര എന്നിവര്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പറഞ്ഞു.