d

താ​നൂ​ർ​:​ ​മു​ൻ​ ​മ​ന്ത്രി​യും​ ​മു​സ്‌​ലിം​ ​ലീ​ഗ് ​നേ​താ​വു​മാ​യ​ ​കെ.​ ​കു​ട്ടി​ ​അ​ഹ​മ്മ​ദ് ​കു​ട്ടി​ ​(71​)​ ​അ​ന്ത​രി​ച്ചു.​ ​ശാ​രീ​രീ​കാ​സ്വാ​സ്ഥ്യ​ത്തെ​ ​തു​ട​ർ​ന്ന് ​വി​ശ്ര​മ​ത്തി​ലി​രി​ക്കെ​ ​താ​നൂ​രി​ലെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​അ​ന്ത്യം.​ 2004​ലെ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ത​ദ്ദേ​ശ​ ​വ​കു​പ്പ് ​മ​ന്ത്രി​യാ​യി​രു​ന്നു.

സീ​തി​ഹാ​ജി​യു​ടെ​ ​നി​ര്യാ​ണ​ത്തെ​ ​തു​ട​ർ​ന്ന് 1992​ലെ​ ​ഉ​പ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​താ​നൂ​രി​ൽ​ ​നി​ന്നും​ 1996​ലും​ 2001​ലും​ 2006​ലും​ ​തി​രൂ​ര​ങ്ങാ​ടി​യി​ൽ​ ​നി​ന്നും​ ​നി​യ​മ​സ​ഭാം​ഗ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​
ലോ​ക്ക​ൽ​ ​സെ​ൽ​ഫ് ​ഗ​വ​ൺ​മെ​ന്റ് ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ,​ ​മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​​​ ​സെ​ക്ര​ട്ട​റി,​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ൾ​ ​മാ​നേ​ജ്‌​മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ച​ ​അ​ദ്ദേ​ഹം​ ​മു​സ്‌​‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​മാ​യും​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ചെ​യ​ർ​മാ​നാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു​ ​വ​രു​ക​യാ​യി​രു​ന്നു.
സ​ർ​വ്വേ​ന്ത്യ​ ​ലീ​ഗ് ​നേ​താ​വാ​യി​രു​ന്ന​ ​കു​ട്ട്യാ​ലി​ക്ക​ട​വ​ത്ത് ​സെ​യ്താ​ലി​ക്കു​ട്ടി​ ​മാ​സ്റ്റ​റു​ടെയും കു​ഞ്ഞി​പ്പാ​ത്തൂ​ട്ടി​യുടെയും ​ ​മ​ക​നാ​യി​ 1953​ ​ജ​നു​വ​രി​ 15​ന് ​ജ​നി​ച്ചു.​ ​വാ​യ​ന​യും​ ​എ​ഴു​ത്തും​ ​ജീ​വി​ത​ ​സ​പ​ര്യ​യാ​ക്കി​യ​ ​അ​ദ്ദേ​ഹം​ ​മു​സ്‌​ലിം​ ​ലീ​ഗി​ന്റെ​ ​ധൈ​ഷ​ണി​ക​ ​മു​ഖ​മാ​യി​രു​ന്നു.​ ​ര​ണ്ട് ​ത​വ​ണ​ ​താ​നൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റാ​യി.​ ​മു​സ്‌​ലിം​ ​ലീ​ഗ് ​താ​നൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ്,​ ​എ​സ്.​ടി.​യു​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്,​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പൊ​തു​മ​രാ​മ​ത്ത് ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ങ്ങ​ൾ​ ​വ​ഹി​ച്ചു.​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​താ​നൂ​ർ​ ​വ​ട​ക്കേ​പ്പ​ള്ളി​ ​മ​ഹ​ല്ല് ​പ്ര​സി​ഡ​ന്റാ​ണ്.​ ​തി​രൂ​ർ​ ​എ​സ്.​എ​സ്.​എം​ ​പോ​ളി​ടെ​ക്സി​ക് ​കോ​ളേ​ജി​ന്റെ​ ​ഗ​വേ​ണിം​ഗ് ​ബോ​ഡി​ ​ചെ​യ​ർ​മാ​നാ​യി​രു​ന്നു.​ ​
ഭാ​ര്യ​:​ ​ജ​ഹ​നാ​ര.​ ​മ​ക്ക​ൾ​:​ ​സു​ഹാ​ന,​ ​സു​ഹാ​സ് ​അ​ഹ​മ്മ​ദ്,​ ​ഷ​ഹ​ബാ​സ് ​അ​ഹ​മ്മ​ദ്.​ ​മ​രു​മ​ക്ക​ൾ​:​ ​കെ.​പി.​ഷി​ബു​ ,​ ​റ​ജി,​ ​മ​ലീ​ഹ.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 8.30​ന് ​താ​നൂ​ർ​ ​വ​ട​ക്കേ​ ​പ​ള്ളി​യി​ൽ​ ​ഖ​ബ​റ​ട​ക്കി.