d
എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവിന് തുടക്കം കുറിച്ചു

എടപ്പാൾ: 31ാമത് എഡിഷൻ എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് പുള്ളുവൻപടിയിൽ ആരംഭിച്ചു. എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ജാഫർ ഷാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ്.ഐ.കെ തങ്ങൾ മുതൂർ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. സാഹിത്യകാരൻ ജാബിർ മലയിൽ മുഖ്യാതിഥിയായി. റഫീഖ് ഷാമിൽ ഇർഫാനി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ അഹ്സനി, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു, കാലടി പഞ്ചാത്തത്ത് അംഗം അബ്ദുൽ ഗഫൂർ, ബെന്നി, സി. താജുദ്ദീൻ പ്രസംഗിച്ചു.