തിരൂർ: മലപ്പുറത്തെ മദ്യ നിരോധന സമിതിയുടെ സത്യാഗ്രഹ സമരപ്പന്തൽ പുനർനിർമ്മിക്കുന്നത് വിലക്കിയ അധികൃതർക്കെതിരെ തിരുനാവായ പഞ്ചായത്ത് മദ്യ നിരോധന സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മാരകത്തിനു സമീപം പ്രതിഷേധം സംഘടിപ്പിച്ചു.
തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കെ.ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മദ്യ നിരോധന സമിതി പഞ്ചായത്ത് പ്രസിഡന്റ് മുളക്കൽ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ജലീൽ ആമുഖഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ സി.കെ. കുഞ്ഞിമുഹമ്മദ്, സഹീർ താനൂർ, താലൂക്ക് ഭാരവാഹികളായ അബ്ദുറഹ്മാൻ വള്ളിക്കാഞ്ഞിരം, പി. ഹംസ, പഞ്ചായത്ത് ഭാരവാഹികളായ ബാവ പൊറ്റമ്മൽ, കുഞ്ഞീൻ കൈത്തക്കര, ഇ.പി.എ. ലത്തീഫ്, കെ.ടി. കരീം , ഷംസുദ്ധീൻ പല്ലാർ , പി.വി. യൂനസ് , എം. റിയാസ് എന്നിവർ പ്രസംഗിച്ചു.