d
കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി എ.ഐ പരിശീലനം സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദുളള ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ആധുനിക അദ്ധ്യാപനത്തിന് അദ്ധ്യാപകരെ ശാക്തീകരിക്കുന്നതിനായി ജില്ലയിലെ അദ്ധ്യാപകർക്കായി കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു ) ജില്ലാ കമ്മിറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഒരു ദിവസത്തെ പരിശീലനം നൽകി. എൽ.പി,യു.പി,ഹൈസ്‌കൂൾ വിഭാഗത്തിലെ അദ്ധ്യാപകർ പങ്കെടുത്തു. മലപ്പുറം ജി.ജി.എച്ച്.എസ്.എസിൽ സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മജീദ് കാടേങ്ങൽ,ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, ട്രഷറർ കെ.എം ഹനീഫ, ഓർഗനൈസിംഗ് സെക്രട്ടറി സ‌ഫ്ര‌ത്തലി വാളൻ,ജില്ലാ ഭാരവാഹികളായ വി.ഷാജഹാൻ,എ.കെ.നാസർ, കെ.ഫെബിൻ, എം.മുഹമ്മദ് സലിം എന്നിവർ സംസാരിച്ചു.