മലപ്പുറം: കെ.പി.എസ്.ടി.എ സംസ്ഥാന തലത്തിൽ നടത്തുന്ന സ്വദേശ് മെഗാ ക്വിസിന്റെ മലപ്പുറം ഉപ ജില്ലാ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.വി മനോജ് കുമാർ നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി വി. രഞ്ജിത്ത് വിജയികൾക്ക് സമ്മാന വിതരണം നടത്തി. സ്വദേശ് ക്വിസിനോടനുബന്ധിച്ച് ട്രെയിനർ മുഹ്സിന ഷമീം രക്ഷിതാക്കൾക്കായി നിങ്ങളുടെ കുട്ടികളെ തിരിച്ചറിയുക എന്ന വിഷയത്തിൽ നടത്തിയ ക്ലാസ് ജില്ലാ ജോ: സെക്രട്ടറി ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് റിഹാസ് നടുത്തൊടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് സെക്രട്ടറി രാജൻ മണ്ണഴി സ്വാഗതവും ശരത് നന്ദിയും രേഖപ്പെടുത്തി.