f
സഹപാഠിക്ക് കൈ താങ്ങ്

എടക്കര: മാരകരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സഹപാഠിയെ സഹായിക്കാൻ കൂട്ടുകാർ കൈകോർത്തു. വഴിക്കടവ് എ.യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസുകാരനാണ് അപൂർവ്വ രോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ളത്. വിദ്യാർത്ഥികളും രക്ഷാകർത്താക്കളും 55,000 രൂപയും അദ്ധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റും 35,000 രൂപയും ഉൾപ്പെടെ 90,000 രൂപയാണ് സ്വരൂപിച്ചത്. സ്‌കൂൾ മാനേജർ പി.കുഞ്ഞിമൊയ്തീൻ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. വാർഡ് മെമ്പർ സിന്ധു രാജൻ, കൺവീനർ കുന്നുമ്മൽ ബഷീർ, ട്രഷറർ വിനോദ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അൻവർ ബാബു, ഈന്തൻ കുഴിയൻ മുഹമ്മദാലി എന്നിവർ തുക കൈപ്പറ്റി.