മലപ്പുറം: പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ജില്ലയിൽ ഒഴിഞ്ഞ് കിടക്കുന്നത് 7642 സീറ്റുകൾ. ഗവ., എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായാണ് ഇത്രയും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. അൺഎയ്ഡഡ് സ്‌കൂളുകളിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നത്. 5173 സീറ്റുകൾ. സർക്കർ സ്‌കൂളുകളിൽ 2133 സീറ്റുകളും എയ്ഡഡിൽ 336 സീറ്റും ഒഴിഞ്ഞ് കിടക്കുന്നു. ജില്ലയിലെ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലായി 64,​576 പേരാണ് പ്രവേശനം നേടിയത്. സ്‌പോട്ട് അഡ്മിഷൻ അടക്കം പൂർത്തിയായതിനു ശേഷമുള്ള കണക്കുപ്രകാരമാണിത്.
സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 41260 സീറ്റുകളും എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ 25785 സീറ്റുകളുമാണുള്ളത്. അൺഎയ്ഡ് കൂളുകളിലുള്ള 11286 സീറ്റുകളിൽ 6113 സീറ്റുകളിൽ പ്രവേശനം നേടി.