മലപ്പുറം: വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ ഷെൽട്ടർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 14,55,250 രൂപ സംഭാവന നൽകി. ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപ നേരത്തെ നൽകിയിരുന്നു. ബാക്കി തുക 9,55,250രൂപയാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. രക്ഷാധികാരികളായ കെ.പി. രമണൻ, എം.കെ. ശ്രീധരൻ, ഷെൽട്ടർ ജില്ലാ പ്രസിഡന്റ് പി. പരമേശ്വരൻ, ജോയിന്റ് സെക്രട്ടറി ബേബി മാത്യു, ജില്ലാ ട്രഷറർ ഇ.എം. നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.