s

വേങ്ങര: വെള്ളത്തിന്റെ കുത്തൊഴുക്കിൽ വന്നടിഞ്ഞ വൻമരം മുറിച്ചു മാറ്റി. മടപ്പള്ളിയാറം കാച്ചടി റോഡിൽ കടലുണ്ടിപ്പുഴയ്ക്കു കുറുകെ സ്ഥിതി ചെയ്യുന്ന തേർക്കയം പാലത്തിന്റെ കാലിനു ഭീഷണിയായി ഒഴുക്കിൽ വന്നടിഞ്ഞ വലിയ മരമാണ് വേങ്ങര എമർജൻസി റെസ്‌ക്യൂ ഫോഴ്സ് അംഗങ്ങൾ മുറിച്ചു മാറ്റിയത്. അംഗങ്ങളായ മുനീർ, ഫസലു, പ്രദീപ്, മുജീബ്, മുഹമ്മദലി, ഷിബിലി , മുസ്തഫ, അഫ്സൽ, ലാലു ദിൽഷാദ്, സവാദ് കൂരിയാട് എന്നിവരാണ് ഈ പ്രവൃത്തിക്ക് നേതൃത്വം നൽകിയത്