bbbbbbbbb

കാളികാവ് : ബ്ലോക്ക് ഓഫീസിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജലബഡ്ജറ്റ് പദ്ധതിയുടെ ബ്ലോക്ക് തല കൺവെൻഷൻ കാളികാവ് ബ്ലോക്ക് ഹാളിൽ നടത്തി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമ്മു നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീമ ബീഗം അദ്ധ്യക്ഷത വഹിച്ചു. കാളികാവ് ബ്ലോക്ക് ജി.ഇ.ഒ പ്രശാന്ത് പരിപാടിക്ക് സ്വാഗതം പറഞ്ഞു. നവകേരളം കർമ്മ പദ്ധതി ജില്ല കോ ഓർഡിനേറ്റർ ടി.വി.എസ്. ജിതിൻ,​ ജല ബഡ്ജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് ക്ലാസെടുത്തു.കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ, ബ്ലോക്ക് മെമ്പർമാരായ കെ. രാജൻ, റഫീഖ, പി.എം. ബിജു എന്നിവർ ആശംസകളറിയിച്ചു.