ചങ്ങരംകുളം: ജ്വാല കലാകായിക സാംസ്കാരിക സമിതി ഒരുക്കുന്ന മെഗാ ക്വിസ് മത്സരം ആഗസ്റ്റ് 15ന് ചങ്ങരംകുളം ഡി.ആര്‍.എസ് നോളേജ് സിറ്റിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആലങ്കോട് നന്നംമുക്ക് പഞ്ചായത്തിലെ 36 വിദ്യാലയങ്ങളില്‍ നിന്നായി 420ഓളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കാളികളാവും. യു.പി, എല്‍പി, ഹൈസ്കൂള്‍, എച്ച്.എസ്.എസ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. പി. നന്ദകുമാര്‍ എം.എൽ.എ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യും. സംഘാടകരായ മണികണ്ഠന്‍ വേളയാട്ട്, ജയകൃഷ്ണന്‍ പാലക്കല്‍, സി.കെ.സുധീര്‍, എം.എസ്. ശരത്ത് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു