bbbb

മണമ്മൽ ഉദയേഷ്
തി​രൂ​ർ​:​ ​തി​രൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തെ​ ​ടേ​ക്ക് ​എ​ ​ബ്രേ​ക്ക് ​കേ​ന്ദ്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് ​വ​ർ​ഷം​ ​ര​ണ്ടാ​യെ​ങ്കി​ലുംജ​ന​ങ്ങ​ൾ​ക്ക് ​ പ്രയോജനമില്ല.​ 2022​ ​ആ​ഗ​സ്റ്റ് 15​ന് ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​എം.​പി​യാ​ണ് ​പ​ദ്ധ​തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ത്.​ ​എതാനും ദിവസം പ്രവർത്തിച്ചെങ്കിലും പിന്നീട് പൂട്ടി യിട്ടു. തി​രൂ​ർ​ ​ന​ഗ​ര​സ​ഭ​ 40​ ​ല​ക്ഷം​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​വ​ന്നി​റ​ങ്ങു​ന്ന​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​തി​രൂ​രി​ലെ​ത്തു​ന്ന​വ​ർ​ക്കും​ ​പ്രാ​ഥ​മി​കാവശ്യങ്ങൾ ​നി​ർ​വ്വ​ഹി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മാ​യാ​ണ് ​ടേ​ക്ക് ​എ​ ​ബ്രേ​ക്ക് ​എ​ന്ന​ ​പേ​രി​ൽ​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ച്ച​ത്.​ ​അ​തി​നി​ട​യ്ക്ക് ​ന​ഗ​ര​സ​ഭ​ ​ചി​ല​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ക​ൾ​ക്ക് ​ക​രാ​ർ​ ​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും​ ​സെ​പ്റ്റി​ക് ​ടാ​ങ്കി​ലെ​ ​അ​പാ​ക​ത​ക​ൾ​ ​കാ​ര​ണം​ ​പ​രി​സ​ര​ ​വാ​സി​ക​ൾ​ക്കും​ ​സ​മീ​പ​ത്തെ​ ​വ്യാ​പാ​രി​ക​ൾ​ക്കും​ ​യാ​ത്ര​ക്കാ​ർ​ക്കും​ ​ദു​ർ​ഗ​ന്ധം​ ​കാ​ര​ണം​ ​പ​രി​സ​ര​ത്തേ​ക്ക് ​അ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​അ​തോ​ടെ​ ​പൂ​ട്ടി​യി​ടേ​ണ്ട​ ​അ​വ​സ്ഥ​യി​ലാ​യി.​ ​തു​ട​ർ​ന്ന് ​ക​രാ​ർ​ ​ന​ൽ​കാ​ൻ​ ​ന​ഗ​ര​സ​ഭ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ആ​രും​ ​ഏ​റ്റെ​ടു​ത്തില്ല.​ടേ​ക്ക് ​എ.​ ​ബ്രേ​ക്ക് ​പ​രി​സ​ര​ത്ത് ​ത​ന്നെ​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​വി​ശ്ര​മി​ക്കു​വാ​നും​ ​കു​ട്ടി​ക​ൾ​ക്ക് ​ക​ളി​ക്കു​വാ​നും​ ​മ​റ്റും​ ​പൂ​ന്തോ​ട്ടം​ ​നി​ർ​മ്മി​ക്കു​ക​യും​ ​ഇ​രി​പ്പി​ട​ങ്ങ​ൾ​ ​ഒ​രു​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​പു​ൽ​ച്ചെ​ടി​ക​ൾ​ ​നി​റ​ഞ്ഞ് ​കാ​ട് ​പി​ടി​ച്ചു​ ​കി​ട​ക്കു​ക​യാ​ണ്.​​ ​കെ​ട്ടി​ടം​ ​ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ ​കി​ട​ക്കു​ന്ന​തി​ൽ​ ​ജ​ന​ങ്ങ​ൾ​ക്ക് ​പ്ര​തി​ഷേ​ധ​മു​ണ്ട്.