കുറ്റിപ്പുറം: പാണ്ടികശാല ചോലവളവിൽ ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. ദേശീയപാതാ വികസന പ്രവൃത്തികളുടെ ഭാഗമായി നിർമിച്ച സർവ്വീസ് റോഡിലെ കയറ്റത്തിലാണ് കുപ്പിവെള്ളവുമായി പോവുകയായിരുന്ന ചരക്ക് ലോറി അപകടത്തിൽപെട്ടത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചോല വളവിലെ കയറ്റത്തിലെത്തിയ ലോറി പിറകോട്ട് നീങ്ങി തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിലെ ഇന്റർ ലോക്കിൽ തട്ടിയാണ് നിന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടിരുന്നു.