-b-bb

മലപ്പുറം: കേരള സംസ്ഥാന വ്യവസായ വകുപ്പിന്റെ അംഗീകൃത നോഡൽ ഏജൻസിയായ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ ) ജില്ലാ സമ്മേളനം

23ന് നടക്കും. വൈകിട്ട് മൂന്നിന് വേട്ടേക്കോട് റോഡിലുള്ള മഞ്ചേരിയിലെ ഹിൽട്ടൺ കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക. വ്യവസായികൾക്കുള്ള ക്ലാസുകളും സെമിനാറുകളും നടക്കും. അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികൾ പരിപാടിയിൽ ചുമതലയേറ്റെടുക്കും. ജില്ലയിലെ എല്ലാ വ്യവസായികളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ഭാരവാഹികളായ പ്രസിഡന്റ്‌ പി. ജുനൈദ്,സെക്രട്ടറി എ.പി.അബ്ദുൽ കരീം അറിയിച്ചു.

വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരളത്തിലെ വ്യവസായികളുടെ ഏക സംഘടനയാണ് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ.