കോട്ടക്കൽ :കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിവിധ പരിപാടികൾ സംഘടിപ്പിച്ചു. ' ക്വിസ് ഓൺ സ്ട്രീറ്റ് ' റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി പതാക ഉയർത്തി. പ്രധാനാദ്ധ്യാപിക കെ.കെ സൈബുന്നീസ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ നിന്ന് ആരംഭിച്ച് കോട്ടൂരിൽ സമാപിച്ച ദണ്ഡിയാത്രയുടെ ദൃശ്യാവിഷ്കാരമൊരുക്കി. ജനകീയ ക്വിസ് മത്സരവിജയികൾക്ക് സമ്മാനവിതരണം നടന്നു.