പരപ്പനങ്ങാടി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻപരപ്പനങ്ങാടി , നെടുവ യൂണിറ്റുകളുടെ സംയുക്ത കൺവെൻഷൻ പരപ്പനങ്ങാടിയിൽ നടന്നു. കെ.എസ്.എസ്.പി.യു ജില്ലാ കമ്മറ്റിയംഗം അബ്ദുൽ റഷീദ് അറഞ്ഞിക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു . ജിയോളജിയിൽ ഡോക്ടറേറ്റ് നേടിയ എൻ.കെ. ലിബീഷിനെ ആദരിച്ചു. ഒ.എം. വേണുഗോപാലൻ കെ. രാമചന്ദ്രൻ, പി. അശോക് കുമാർ, കെ. ദാസൻ, ടി.പി. ബാലസുബ്രഹ്മണ്യൻ ,കെ.സി. മോഹനൻ എന്നിവർ പ്രസംഗിച്ചു .നെടുവ യൂണിറ്റ് ജോ. സെക്രട്ടറി പി.വി.സതീദേവി നന്ദി പറഞ്ഞു .