പൊന്നാനി :പൊന്നാനി എം.ഐ. ട്രെയ്നിംഗ് കോളേജിൽ വിവിധ കലാപരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പൊന്നാനിയുടെ ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ കുട്ടി പതാക ഉയർത്തി. പ്രിൻസിപ്പൽ ഡോ :എം.കെ.നസീറലി, ഷഹീന, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ. സുകേഷ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനസന്ദേശം കൈമാറി. ശേഷം കടവനാട് ബഡ്സ് സ്കൂളിലെ കുട്ടികളോടൊപ്പം ആഘോഷം വിപുലമായി നടന്നു.ടി.വി അബ്ദുറഹ്മാൻകുട്ടി എഴുതിയ പത്തേമാരി വിസ്മയങ്ങളുടെ തിരയടികൾ പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകി