തിരൂരങ്ങാടി: രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി ദേശീയപതാക ഉയർത്തി. ദാറുൽഹുദാ സ്റ്റുഡന്റ്സ് യൂണിയൻ ഡി.എസ്.യുവും യു.ജി അസോസിയേഷൻ അസാസും സംയുക്തമായി നടത്തിയ ഫ്രീഡം അസംബ്ലിയിൽ വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങൾ നടത്തപ്പെട്ടു. ദാറുൽഹുദാ സെക്കൻഡറി വിദ്യാർത്ഥി സ്കൗട്ട് വിഭാഗം നടത്തിയ സ്വാതന്ത്ര്യ ദിന പരേഡ് ശ്രദ്ധേയമായി.