മലപ്പുറം: ഏറനാട് താലൂക്കിലെ ഗ്രാമവാസികൾ നേരിടുന്ന യാത്രാ ക്ലേശം പരിഹരിക്കാനും താലൂക്കിലെ ബസ് സർവീസ് കാര്യക്ഷമമാക്കാനുമായി മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനകീയ സദസ് ഇന്ന് മലപ്പുറത്ത് നടക്കും. രാവിലെ 10ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ജനകീയ സദസ് പി.കെ.ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പുതിയ ബസ് റൂട്ട് സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിക്കും. ബന്ധപ്പെട്ടവർ റൂട്ട് പ്രൊപ്പോസലുകൾ സമർപ്പിച്ച് അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മലപ്പുറം ആർ.ടി.ഒ പി.എ. നസീർ അഭ്യർത്ഥിച്ചു.