പെരിന്തൽമണ്ണ: മദേഴ്സ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പെരിന്തൽമണ്ണയിലെ ഷോറും സിനിമാതാരം കുഞ്ചാക്കോ ബോബൻ ഉദ്ഘാടനംചെയ്തു. എം.എൽ.എമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ്. മൂസ്, മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൾ മുജീബ്,ജസ്റ്റിൻ അഗസ്റ്റിൽ എന്നിവർ പ്രസംഗിച്ചു. ചീഫ് ഫിനാൻസ് ഓഫീസർ എ.വി. മണികണ്ഠൻ, എച്ച്.ആർ മാനേജർ കെ.വി. അമൽ, പ്രിമൈസസ് മാനേജർ ബി.ബിനു, പർച്ചേസ് മാനേജർ പി.ജെ. ബെന്നി എന്നിവർ പ്രവർത്തന മികവിനുള്ള ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ആദ്യവിൽപ്പന കുഞ്ചാക്കോ ബോബൻ മഞ്ഞളാംകുഴി അലി എം.എൽ.എയ്ക്ക് നൽകി നിർവഹിച്ചു.വയനാട് ഉരുൾപൊട്ടൽ ദുരന്തനിധിയിലേക്കുള്ള മദേഴ്സ് ഗോൾഡിന്റെ സംഭാവന സർക്കാരിന് വേണ്ടി നജീബ് കാന്തപുരം എം.എൽ.എയ്ക്ക് കൈമാറി. പെരിന്തൽമണ്ണയിൽ പാലക്കാട് കോഴിക്കോട് ബൈപാസിൽ വാവാസ് മാളിന് എതിർവശത്ത് 10,000 ചതുരശ്ര അടിയിലാണ് നാലു നിലകളിലുള്ള ഷോറും ഒരുങ്ങിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ശതമാനം പണിക്കൂലിയിൽ സ്വർണാഭരണങ്ങളും 50 ശതമാനം പണിക്കൂലിയിൽ പ്രഷ്യസ് ഡയമണ്ട് ആഭരണങ്ങളും ലഭ്യമാണ്. അഞ്ച് ശതമാനം മുൻകൂറായി നൽകിയാൽ വിലവർദ്ധനവിൽ നിന്ന് സംരക്ഷണത്തോടെ ആഭരണങ്ങൾ നൽകുന്ന പദ്ധതി, സ്വർണ സമൃദ്ധി സമ്പാദ്യപദ്ധതി എന്നിവ ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള എച്ച്.യു.ഐ.സി ഹാൾമാർക്ക് സ്വർണം ഫാക്ടറി വിലയിലാണ് ഇവിടെ ലഭ്യമാകുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങൾ ഈ മാസം 31 വരെ ലഭ്യമാണ്.