വണ്ടൂർ : വണ്ടൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഴേടം പനമ്പൊയിൽ ഗവ. എൽ പി സ്കൂളിൽ നിർമ്മിച്ച കഞ്ഞിപ്പുര വിദ്യാലയത്തിന് സമർപ്പിച്ചു. ആറ് ലക്ഷം ചെലവിലാണ് നിർമ്മാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന ഉദ്ഘാടനം ചെയ്തു. നടപ്പ് സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. വൈസ് പ്രസിഡന്റ് പട്ടിക്കാടൻ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. സി.ടി.പി ജാബിർ, ബ്ലോക്കംഗം അഡ്വ. ടി. രവീന്ദ്രൻ, പി. റുബീന, എം.സിയാദ് ഉമ്മർ, എച്ച്.എം എസ് ചന്ദ്രലേഖ , പി.ടി.എ പ്രസിഡന്റ് കെ. നൗഷാദ്, ടി.പി. അസ്ക്കർ തുടങ്ങിയവർ പങ്കെടുത്തു.