മലപ്പുറം: ഗവ. കോളേജ് ആന്റി റാഗിംഗ് സെല്ലും മലപ്പുറം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി റാഗിംഗ് ബോധവത്കരണവും വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. മഹാത്മഗാന്ധി ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ. ഗീതാനമ്പ്യാർ ഉദ്ഘാടനം ചെയ്തു.കായിക വിഭാഗം മേധാവി ഡോ. കെ. അബ്ദുൽ സലാംഅദ്ധ്യക്ഷനായി. മഞ്ചേരി ബാറിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. പി.ഡി. ജോയ് റാഗിംഗ് ബോധവത്കരണ പ്രഭാഷണവും ട്രെയിനർ നദീറ മോട്ടിവേഷൻ ക്ലാസും നയിച്ചു. ഡോ. പി.സക്കീർ ഹുസൈൻ, മൊയ്തീൻ കുട്ടി കല്ലറ പ്രസംഗിച്ചു.