മലപ്പുറം: അനധികൃത ക്വാറികളെപ്പോലെത്തന്നെ, അനധികൃത റിസോർട്ടുകളും ഉരുൾപ്പൊട്ടലുൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ മോഹൻ ഐസക്ക് പ്രസ്താവിച്ചു. ഹ്യൂമൺ റൈറ്റ്സ് കെയർ സെന്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു എച്ച്.ആർ.സി.സി മുഖ്യ രക്ഷാധികാരി കൂടിയായ അദ്ദേഹം. ദേശീയ ചെയർമാൻ ബഷീർഹാജി മങ്കട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ അഡ്വ. കെ. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.