വണ്ടൂർ : പെൺകുട്ടികളുടെ കായികക്ഷമത പ്രവർത്തനങ്ങൾ ലക്ഷ്യംവച്ച് ജില്ലയിൽ കായിക വകുപ്പ് ആരംഭിക്കാൻ പോകുന്ന കോംപാക്ട് സ്പോർട്സ് പദ്ധതി വണ്ടൂർ ഗേൾസിൽ ആരംഭിക്കാൻ തീരുമാനിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ. മൂന്നുമാസത്തിനകം പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം വണ്ടൂരിൽ പറഞ്ഞു. ഗേൾസിൽ ഹയർ സെക്കൻഡറിക്ക് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 429.9 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി
അഞ്ച് ആയോധനകലകളിലാകും പരിശീലനം നൽകുക.